ടെക്സസ് : ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സ് വിക്ഷേപിച്ച സ്റ്റാർഷിപ് റോക്കറ്റ് ആദ്യ പരീക്ഷണ വിക്ഷേപണത്തിൽത്തന്നെ പൊട്ടിത്തെറിച്ചു. ലോകത്തെ ഏറ്റവും ശക്തമായ റോക്കറ്റ് ആണിതെന്നായിരുന്നു അവകാശവാദം. ചന്ദ്രനിലേക്കും ചൊവ്വാ ഗ്രഹത്തിലേക്കും അതിനുമപ്പുറത്തേക്കുള്ള പര്യവേക്ഷണമായിരുന്നു ലക്ഷ്യമിട്ടിരുന്നത്.
Starship Super Heavy has experienced an anomaly before stage separation! 💥 pic.twitter.com/MVw0bonkTi
— Primal Space (@thePrimalSpace) April 20, 2023
ടെക്സസിലെ ബോക ചികയിലെ സ്പേസ് എക്സിന്റെ സ്പേസ്പോർട്ടിൽ വച്ചായിരുന്നു വിക്ഷേപണം. പ്രാദേശികസമയം രാവിലെ 8.33 (ജിഎംടി 13.33) ആണ് റോക്കറ്റ് പൊട്ടിത്തെറിച്ചത്.
Congrats @SpaceX team on an exciting test launch of Starship!
Learned a lot for next test launch in a few months. pic.twitter.com/gswdFut1dK
— Elon Musk (@elonmusk) April 20, 2023