ന്യൂയോർക്ക് : മെറ്റ സിഇഒ മാർക് സക്കർബർഗുമായുള്ള ഇടിമത്സരം സമൂഹമാധ്യമമായ എക്സിലൂടെ തത്സമയം സംപ്രേഷണം ചെയ്യുമെന്നു എക്സ് (മുൻപ് ട്വിറ്റർ) ഉടമ ഇലോൺ മസ്ക് പറഞ്ഞു. മത്സരത്തിൽനിന്നുള്ള വരുമാനം ജീവകാരുണ്യപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കും. ഇടി എന്നു നടക്കുമെന്നു വ്യക്തമല്ല.
അടച്ചുറപ്പുള്ള കൂട്ടിൽ സക്കർബർഗുമായി ഇടിപ്പോരാട്ടത്തിനു താൻ തയാറാണെന്ന് ജൂൺ 20നാണ് മസ്ക് ട്വീറ്റ് ചെയ്തത്. വെല്ലുവിളി സ്വീകരിച്ച സക്കർബർഗ് ഇടിമത്സരത്തിന് എവിടെയാണ് എത്തേണ്ടതെന്ന് ഇൻസ്റ്റഗ്രാമിലൂടെ മറുചോദ്യം ഉന്നയിച്ചു. മിക്സ്ഡ് മാർഷ്യൽ ആർട്സ് പോരാട്ടവേദിയായ ‘വേഗസ് ഒക്ടഗൺ’ ആണ് മസ്ക് നിർദേശിച്ചത്.