സ്വന്തമായി സര്‍വകലാശാല ആരംഭിക്കാന്‍ ഇലോണ്‍ മസ്‌ക്

സ്വന്തമായി സര്‍വകലാശാല ആരംഭിക്കാന്‍ ഒരുങ്ങി ഇലോണ്‍ മസ്‌ക്. ടെക്‌സസിലെ ഓസ്റ്റിനിലാണ് സ്വന്തമായി സര്‍വകലാശാല തുടങ്ങാന്‍ മാസ്‌ക് പദ്ധതിയിടുന്നത്. യു.എസ് കോളേജ് ബിരുദധാരികളുടെ കഴിവില്‍ കാര്യമായ അധഃപതനമാണ് ഉണ്ടായി എന്ന് മസ്‌ക് എക്‌സിലൂടെ വിമര്‍ശിച്ചു.

ശാസ്ത്രം എഞ്ചിനീയറിങ്, ടെക്നോളജി, കണക്ക് എന്നീ വിഷയങ്ങള്‍ കേന്ദ്രീകരിച്ചുള്ള നൂതന വിദ്യാഭ്യാസ പദ്ധതികള്‍ ലക്ഷ്യമിട്ടുകൊണ്ടാണ് സര്‍വകലാശാല ആരംഭിക്കുക. തുടക്കത്തില്‍ അന്‍പത് വിദ്യാര്‍ത്ഥികള്‍ക്കായിരിക്കും പ്രവേശനം. വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ് അടക്കം നിരവധി ആനുകൂല്യങ്ങളും നല്‍കാനും പദ്ധതിയുണ്ട്.

സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ തുടങ്ങി ഉന്നത വിദ്യാഭ്യാസം നല്‍കുന്ന സര്‍വകലാശാലയായി രൂപീകരിക്കാനാണ് ശ്രമിക്കുന്നത്. 2014 ല്‍ തന്റെ മക്കള്‍ക്കും കമ്പനി ജീവനക്കാരുടെ മക്കള്‍ക്കും പഠിക്കുന്നതിനായി ആഡ് ആസ്ട്ര എന്ന ചെറിയ സ്വകാര്യ സ്‌കൂളിന് മസ്‌ക് തുടക്കമിട്ടിരുന്നു. ഇവിടെ  ഗ്രേഡുകള്‍ക്ക് പകരം കുട്ടികളുടെ അഭിരുചികള്‍ക്കും കഴിവിലുമാണ് പ്രാധാന്യം നല്‍കുന്നത്.

Top