ദിലീപും നാദിർഷയും ഹരിശ്രീയിലേക്ക് എത്താൻ കാരണം ഞാൻ; സൗഹൃദം ഇപ്പോഴും സൂക്ഷിക്കുന്നു: തുറന്ന് പറഞ്ഞ് ഏലൂർ ജോർജ്

ദിലീപും നാദിർഷയും ഹരിശ്രീ ട്രൂപ്പിലേക്ക് എത്താൻ കാരണം താൻ ആണെന്ന് വെളിപ്പെടുത്തി നടനും മിമിക്രി താരവുമായ ഏലൂർ ജോർജ്. മഹാരാജാസ് കോളേജിൽ പെർഫോം ചെയ്ത പയ്യനെയാണ് കൂട്ടിക്കൊണ്ടു വന്നത് എന്നാണ് ഏലൂർ ജോർജ് പറയുന്നത്. പറയാം നേടാം എന്ന ഷോയിൽ എംജി ശ്രീകുമാറിനോടാണ് ഏലൂർ ജോർജ് ഇക്കാര്യം തുറന്നു പറഞ്ഞത്. നാദിർഷ മിമിക്രിയിലേക്ക് വരാനൊരു നിമിത്തമായത് താനാണ്. യാദൃശ്ചികമായി സംഭവിച്ചതാണ് അത്. താനും രമേഷ് കുറുമശ്ശേരിയും. അവിടെ ഒരു ട്രൂപ്പ് ഉണ്ടാക്കി ഏലൂർ ജോർജ് പറഞ്ഞു.

പിന്നീടാണ് ഹരിശ്രീയിലേക്ക് എത്തിയത്. അതിന് ശേഷമാണ് ദിലീപും ഹരിശ്രീയിലേക്ക് എത്തുന്നത്. ഇങ്ങനൊരു പയ്യൻ ഉണ്ടെന്ന് അശോകനോട് താൻ പറഞ്ഞു. ദിലീപിന്റെ പെർഫോമൻസ് മഹാരാജാസ് കോളേജിൽ വച്ച് കണ്ടിരുന്നു. അങ്ങനെയാണ് ആ പയ്യനെ കൂടി കൊണ്ട് വരാമെന്ന് വിചാരിച്ചതെന്നും ഏലൂർ ജോർജ് പറഞ്ഞു. ആ കാലഘട്ടം മുതൽ ഇപ്പോഴും അതേ സൗഹൃദം തുടർന്ന് വരികയാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ ചെറിയ വേഷങ്ങളിൽ ആണെങ്കിലും താൻ ഉണ്ടാവുമെന്നും ഏലൂർ ജോർജ് പറഞ്ഞു.

വർഷങ്ങൾക്ക് മുമ്പ് മുതലുള്ള സൗഹൃദമാണ് രണ്ടാളും തമ്മിൽ. മാനസികമായൊരു സിങ്ക് ഉണ്ട്. ഒരു മറയും ഇല്ലാതെ പരസ്പരം എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന സ്വഭാവമാണ് തങ്ങളുടെത്. എന്നും കാണാൻ സാധിച്ചില്ലെങ്കിലും ഫോണിൽ വിളിക്കാറുണ്ട്. താമസിക്കുന്ന വീട് ഏകദേശം അടുത്താണ് എന്നും ഏലൂർ ജോർജ് പറഞ്ഞു.

Top