ലണ്ടന്‍: ലണ്ടനിലെ എല്‍ത്താമില്‍ 34കാരനായ യുവാവിനെ കുത്തി പരുക്കേല്‍പ്പിച്ചു. ഗുരുതരമായി പരുക്കേറ്റ യുവാവ് ആശുപത്രിയില്‍ ചികിത്സയിലാണ്. വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം നടന്നത്. പല തവണ കുത്തേറ്റതിനാല്‍ രക്തം വാര്‍ന്നു പോയെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുള്ളതായി അറിയിച്ച സ്‌കോട്ട്‌ലണ്ട് യാര്‍ഡ് ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കി. മിഡില്‍ പാര്‍ക്ക് അവെന്യു എസ്ഇ9 പൊലീസ് അധീനതയിലാണെന്നും, സിഐഡി ഓഫീസര്‍മാര്‍ അന്വേഷണം നടത്തുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ELTHAM update: A man was stabbed in Middle Park Avenue around 5pm today. He has been flown to hospital by air ambulance. The victim is said to be 34 years old and is reportedly critically ill. No arrests have been made as yet. pic.twitter.com/ugFG6FBCJW
— Kent 999s (@Kent_999s) July 23, 2018
സൗത്ത് ഈസ്റ്റ് ലണ്ടനിലെ എല്‍ത്താമിലുള്ള പാര്‍ക്കില്‍ വെച്ച് പരുക്കേറ്റ യുവാവിനെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
എയര്‍ ആംബുലന്‍സില്‍ കയറ്റിയാണ് യുവാനെ ആശുപത്രിയില്‍ എത്തിച്ചത്. ലണ്ടനില്‍ രാത്രിയും പകലുമില്ലാതെ കത്തിക്കുത്തും, അക്രമങ്ങളും ഞെട്ടിപ്പിക്കുന്ന വിധം ഉയര്‍ന്നിരിക്കുകയാണ്.