മുംബൈ: നാല് ദിവസത്തിനിടെ ഇത് മൂന്നാമത്തെ ഭീഷണിയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിക്ക് ലഭിക്കുന്നത്. മുകേഷ് അംബാനിയില്‍ നിന്ന് 400 കോടി രൂപ ആവശ്യപ്പെട്ട് അജ്ഞാതന്റെ ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. തിങ്കളാഴ്ചയാണ് സംഭവം.
വെള്ളിയാഴ്ച 20 കോടി രൂപ ആവശ്യപ്പെട്ട് ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ, ശനിയാഴ്ചയും സമാനമായ രീതിയില്‍ 200 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിസന്ദേശം ലഭിച്ചു. വെള്ളിയാഴ്ചയുണ്ടായ ഭീഷണിക്ക് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോ?ഗസ്ഥര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി മുംബൈ പോലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസും, ക്രൈം ബ്രാഞ്ചും, സൈബര്‍ സംഘവും ഒന്നിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷവും മുകേഷ് അംബാനിക്കും, കുടുംബത്തിനുമെതിരെ വധഭീഷണിയുണ്ടായിരുന്നു. മുംബൈയിലെ എച്ച്.എന്‍. റിലയന്‍സ് ഫൗണ്ടേഷന്‍ ആശുപത്രിയില്‍ സ്ഫോടനം നടത്തുമെന്നായിരുന്നു ഭീഷണി. സംഭവത്തില്‍ ബിഹ?ഗാര്‍ സ്വദേശിയായ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.