മംഗളൂരു: മംഗളൂരു കോര്‍പ്പറേഷന്‍ പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പിണറായി വിജയന്റെ സന്ദര്‍ശനത്തിനെതിരായ ആര്‍എസ്എസ് പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി.
സി.പി.എം. ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ റാലിയില്‍ പങ്കെടുക്കാനെത്തുന്ന പിണറായി വിജയനെ തടയാനാണ് ആര്‍.എസ്.എസ്. തീരുമാനം.ഇതിനായി ഹര്‍ത്താലും പ്രഖ്യാപിച്ചിട്ടുണ്ട്.
സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധം വകവെയ്ക്കാതെ മംഗളൂരുവില്‍ മതസൗഹാര്‍ദ്ദ റാലിയില്‍ പങ്കെടുക്കുമെന്നും പോയി വന്ന ശേഷം ആര്‍ എസ് എസ് പ്രതിഷേധത്തിന് മറുപടി നല്‍കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ സന്ദര്‍ശനം പ്രമാണിച്ച് മംഗളൂരുവില്‍ കനത്ത പൊലീസ് സന്നാഹമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രതിഷേധം അതിരുവിട്ടാല്‍ അത് കേരളത്തിലടക്കം വന്‍ പ്രത്യാഘാതമുണ്ടാക്കുമെന്നതിനാല്‍ കര്‍ണ്ണാടക മുഖ്യമന്ത്രി കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
മതസൌഹാര്‍ദ്ദ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ ശനിയാഴ്ചയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ മംഗളൂരുവില്‍ എത്തുന്നത്. സംഘപരിവാരിന്റെ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കേരള മുഖ്യമന്ത്രിക്ക് പൂര്‍ണസുരക്ഷ ഒരുക്കുമെന്ന് കര്‍ണാടക മന്ത്രി യു ടി ഖാദര്‍ അറിയിച്ചു.