അടിയന്തരാവസ്ഥ പിന്‍വലിക്കുന്നു; ജപ്പാനില്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വീണ്ടും തുറക്കാനൊരുങ്ങി ആപ്പിള്‍

apple

ടോക്കിയോ : രാജ്യവ്യാപകമായി പ്രഖ്യാപിച്ച അടിയന്തരാവസ്ഥ പിന്‍വലിക്കുന്ന സാഹചര്യത്തില്‍ ജപ്പാനില്‍ ആപ്പിള്‍ റീട്ടെയില്‍ സ്റ്റോറുകള്‍ വീണ്ടും തുറക്കാനൊരുങ്ങുന്നതായി സൂചന. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ജപ്പാനിലെ 10 റീട്ടെയില്‍ സ്റ്റോറുകള്‍ ആപ്പിള്‍ മാസങ്ങളോളം അടച്ചിരുന്നു. ഫുകുവോക, നാഗോയ സാകെ എന്നിവിടങ്ങളില്‍ ഐഫോണ്‍ സ്റ്റോറുകള്‍ ബുധനാഴ്ച വീണ്ടും തുറക്കും.

രാജ്യത്തെ മറ്റ് എട്ട് റീട്ടെയില്‍ സ്റ്റോറുകള്‍ തുറക്കുന്ന തീയതി കമ്പനി ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സ്റ്റോറുകള്‍ തുറക്കുന്നതുമായി മുന്നോട്ട് പോവുകയാണ് എന്നും സുരക്ഷിതമായി സേവനങ്ങള്‍ തിരികെയെത്തിക്കാന്‍ കഴിയുമെന്ന ഉറപ്പുണ്ടെന്നും ആപ്പിള്‍ വ്യക്തമാക്കിയിട്ടുണ്ട്.

ദേശീയ, പ്രാദേശിക ആരോഗ്യ ഉദ്യോഗസ്ഥരില്‍ നിന്നുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളടക്കം പരിശോധിച്ചാണ് ഈ തീരുമാനമെടുക്കുന്നത് എന്ന് ആപ്പിള്‍ വ്യക്തമാക്കിയിരുന്നു. സ്റ്റോര്‍ തുറക്കുന്നുണ്ടെങ്കിലും പ്രാദേശികതലത്തില്‍ ആവശ്യമെങ്കില്‍ പ്രതിരോധ നടപടിയെന്നോണം അവ വീണ്ടും അടയ്ക്കാനും തയ്യാറാണെന്നും ആപ്പിള്‍ പറഞ്ഞു.

Top