ഓട്ടോ എക്‌സ്‌പോയില്‍ വൈദ്യുത സൂപ്പര്‍ബൈക്കായ എംഫ്‌ലക്‌സ് വണ്‍ ; വില ആറു ലക്ഷം

emflux-one

ട്ടോ എക്‌സ്‌പോയിലെ വൈദ്യുത സൂപ്പര്‍ബൈക്കായ എംഫ്‌ലക്‌സ് വണ്ണിന് വില ആറു ലക്ഷം. നൂറു കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ മൂന്ന് സെക്കന്‍ഡുകള്‍ മാത്രമെടുക്കുന്ന എംഫ്‌ലക്‌സ് വണ്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ പോകുന്നത് 119 എണ്ണം മാത്രം. മണിക്കൂറില്‍ 200 കിലോമീറ്ററാണ് മോഡലിന്റെ ടോപ് സ്പീഡ്. ഒറ്റചാര്‍ജില്‍ 200 കിലോമീറ്റര്‍ വരെ പോകും.

അരമണിക്കൂര്‍ കൊണ്ട് 85 ശതമാനം ചാര്‍ജ് ചെയ്യാന്‍ കഴിയുമെന്നാണ് കമ്പനിയുടെ വാദം. 43 മില്ലീമീറ്റര്‍ അപ്‌സൈഡ് ഡൗണ്‍ ഫോര്‍ക്കുകളും 46 മില്ലീമീറ്റര്‍ ഗ്യാസ് ചാര്‍ജ്ഡ് റിയര്‍ ഷോക്കുമാണ് ബേസ് വേരിയന്റ് എംഫ്‌ലക്‌സ് വണ്ണിനുള്ളത്. 169 കിലോഗ്രാമാണ് ഭാരം.

ത്രീഫെയ്‌സ് എസി ഇന്‍ഡക്ഷന്‍ മോട്ടോറിലാണ് പ്രവര്‍ത്തിക്കുന്ന എംഫ്‌ലക്‌സ് വണ്ണിന്റെ ഹൃദയം ഹൈപവര്‍ സാംസങ് സെല്ലുകളോട് കൂടിയ ലിക്വിഡ് കൂള്‍ഡ് 9.7 കിലോവാട്ട് ബാറ്ററി പാക്കാണ്.

Top