ഈ ഓണത്തിന് ആകാശത്തിരുന്ന് സദ്യ ഉണ്ണാം ! യാത്രക്കാര്‍ക്ക്‌ ഓണസദ്യ ഒരുക്കി എമിറേറ്റ്‌സ്

ദുബായ്: എമിറേറ്റ്സ് വിമാനം മലയാളി യാത്രക്കാര്‍ക്കായി ഓണസദ്യ ഒരുക്കുന്നു. ദുബായില്‍ നിന്നും കൊച്ചിയിലേക്കും തിരുവനന്തപുരത്തേക്കും തിരിച്ചുമുള്ള വിമാനത്തിലെ യാത്രക്കാര്‍ക്കാണ് ഓണസദ്യ ഒരുക്കുന്നത്.

കായ വറുത്തത്, പപ്പടം, പച്ചടി, കിച്ചടി, കൊണ്ടാട്ടം, ശര്‍ക്കര ഉപ്പേരി, കാളന്‍, പുളി ഇഞ്ചി, ഇഞ്ചിപ്പുളി എന്നീ വിഭവങ്ങളോടെയായിരിക്കും ഫസ്റ്റ് ക്ലാസ്സ്, ബിസിനസ്സ് ക്ലാസ്സ് യാത്രക്കാര്‍ക്ക് ലഭിക്കുക.

എകണോമി ക്ലാസ്സിലെ യാത്രക്കാര്‍ക്കായി സാമ്പാര്‍, തോരന്‍, പാലഡ പായസം എന്നീ വിഭവങ്ങളായിരിക്കും ലഭിക്കുക. സദ്യ വിളമ്പുന്നത് വാഴയിലയില്‍ തന്നെയായിരിക്കും. സെപ്തമ്പര്‍ 1 മുതല്‍ 13 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഓണസദ്യ ഒരുക്കിയിരിക്കുന്നത്.

Top