എമ്മ മക്കേയ് ‘സെക്‌സ് എഡ്യുക്കേഷന്‍’ സീരീസില്‍ നിന്ന് പിന്മാറുന്നു

റെ ചര്‍ച്ചയായ ‘സെക്‌സ് എഡ്യുക്കേഷന്‍’ എന്ന ബ്രിട്ടീഷ് സിറ്റ്‌കോമില്‍ ‘മേവ് വൈലി’യെ അവതരിപ്പിച്ചിരുന്ന എമ്മ മക്കേയ് സീരീസില്‍ നിന്ന് പിന്മാറുന്നു എന്ന് സൂചന. ഹങ്കര്‍ മാഗസിനു നല്‍കിയ അഭിമുഖത്തില്‍ എമ്മ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. സീരീസിന്റെ മൂന്നാം സീസണ്‍ കഴിഞ്ഞ ദിവസമാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. ഇതിനു പിന്നാലെയാണ് എമ്മയുടെ വെളിപ്പെടുത്തല്‍.

‘എന്നെ സംബന്ധിച്ച് ഇത് വല്ലാതെ കുഴപ്പിക്കുന്നതാണ്. ഒരു ആശയം എന്ന നിലയില്‍ തന്നെ സെക്‌സ് എഡ്യുക്കേഷന്‍ വളരെ വലുതാണ്. അഭിനേതാക്കള്‍ വളരെ മികച്ച ആളുകള്‍. ഞാന്‍ അവരെയൊക്കെ ഇഷ്ടപ്പെടുന്നു. ആജീവനാന്ത കാലത്തേക്കുള്ള സുഹൃത്തുക്കളെ എനിക്ക് ലഭിച്ചു. ഞങ്ങള്‍ ഒരുമിച്ചാണ് ഒരുതരത്തില്‍ വളര്‍ന്നത്. പക്ഷേ, എല്ലായ്‌പ്പോഴും 17കാരിയായി തുടരാന്‍ കഴിയില്ലെന്നതാണ് കയ്‌പ്പേറിയ യാഥാര്‍ത്ഥ്യം.”- എമ്മ വ്യക്തമാക്കി.

കൗമാരപ്രായത്തിലുള്ള വിദ്യാര്‍ത്ഥികളുടെ ലൈംഗിക ചിന്തകളും ചര്‍ച്ചകളും പറയുന്ന സീരീസാണ് നെറ്റ്ഫ്‌ലിക്‌സ്. കേരളത്തിലടക്കം ഏറെ ആരാധകരുള്ള സെക്‌സ് എഡ്യുക്കേഷന്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

 

Top