പാരീസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഏപ്രിലില്‍ യുഎസ് സന്ദര്‍ശിക്കും. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ക്ഷണം സ്വീകരിച്ചാണ് മാക്രോണ്‍ യുഎസിലെത്തുന്നത്.
ഏപ്രില്‍ 23 മുതല്‍ 25 വരെയുള്ള ദിവസങ്ങളിലായിരിക്കും മാക്രോണിന്റെ യുഎസ് സന്ദര്‍ശനമെന്നാണ് റിപ്പോര്‍ട്ട്.
1718ല്‍ ഫ്രാന്‍സ് കണ്ടെത്തിയതിന്റെ മുന്നൂറാം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി ന്യൂ ഓര്‍ലിയന്‍സ് മാക്രോണ്‍ സന്ദര്‍ശിക്കുമെന്നും നയതന്ത്ര വൃത്തങ്ങള്‍ അറിയിച്ചു.