യുണൈറ്റഡ് നേഷന്‍സ്: അരാംകോ വിഷയത്തില്‍ സമാധാനപരമായ ഒരു പരിഹാരമാണ് വേണ്ടതെന്ന് ഇമ്മാനുവല്‍ മാക്രോണ്‍. യു.എന്‍ സമ്മേളനത്തിലാണ് അദ്ദേഹം തന്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുന്നത്.
ലോക രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ അരാംകോ ആക്രമണവും ചര്‍ച്ചചെയ്യപ്പെടുന്നുണ്ട്.ആക്രമണം ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ തോതിലുള്ള ആഘാതമാണ് സൃഷ്ടിച്ചത്. ഇതിന് കാരണം ഇറാന്‍ ആണെന്ന് അമേരിക്ക ആരോപിക്കുകയും ചെയ്തിട്ടുണ്ട്. ഈ ഘട്ടത്തില്‍ സമാധാനം സ്ഥാപിക്കാന്‍ ഇടപ്പെടല്‍ ആവശ്യമാണെന്ന് വ്യക്തമാക്കുകയാണ് ഫ്രഞ്ച് പ്രസിഡന്റ്.
അതേസമയം,ഇറാനും മേഖലയിലെ രാജ്യങ്ങളും അമേരിക്കയും തമ്മിലൊരു ചര്‍ച്ച അനിവാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സൗദി അറേബ്യയിലെ അരാംകോ എണ്ണക്കമ്പനിയുടെ എണ്ണപ്പാടത്തിനും സംസ്‌കരണ കേന്ദ്രത്തിനും നേരെ കഴിഞ്ഞയാഴ്ചയാണ് യെമനിലെ ഹൂതികള്‍ ആക്രമണം നടത്തിയത്.