75-ാമത് എമ്മി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ആന്തോളജി സീരീസായ ‘ബീഫ്’ കോമഡി സീരീസായ ‘ദ ബെയര്‍’എന്നിവക്ക് കൂടുതല്‍ പുരസ്‌ക്കാരങ്ങള്‍. മുന്‍പ് നടന്ന ഗോള്‍ഡന്‍ ഗ്ലോബ്‌സിലും നിരവധി പുരസ്‌കാരങ്ങള്‍ ഈ രണ്ട് പരമ്പരകളും നേടിയിരുന്നു. കോമഡി സീരീസ് വിഭാത്തില്‍ ദ ബെയറിനാണ് ആദ്യ പുരസ്‌കാരം. മികച്ച സഹനടി (അയോ എഡെബിരി), മികച്ച നടന്‍ (ജെറമി അലന്‍), മികച്ച സംവിധാനം (ക്രിസറ്റഫര്‍ സ്റ്റോറര്‍), മികച്ച കോമഡി സീരീസ് എന്നീ പുരസ്‌കാരങ്ങളാണ് സ്വന്തമാക്കിയത്.
ലിമിറ്റഡ്, ആന്തോളജി സീരീസ് വിഭാഗത്തില്‍ ബീഫ് സ്വന്തമാക്കിയത് മികച്ച സംവിധാനം, മികച്ച കഥ (ലീ സങ് ജിന്‍), മികച്ച നടന്‍ (സ്റ്റീവന്‍ യൂങ്), മികച്ച ലിമിറ്റഡ്, ആന്തോളജി സീരീസ് എന്നീ പുരസ്‌കാരങ്ങളാണ് . സക്‌സഷനും പുരസ്‌കാര നേട്ടമുണ്ടായി. ഡ്രാമ സീരീസ് വിഭാഗത്തില്‍ മികച്ച സഹനടനായി മാത്യു മക്ഫാഡിയന് സക്‌സഷനിലൂടെ ലഭിക്കുന്ന രണ്ടാം പുരസ്‌കാരമാണിത്. കൂടാതെ ഈ വിഭാഗത്തില്‍ മികച്ച കഥ (ജെസ്സി ആംസ്‌ട്രോങ്), മികച്ച സംവിധാനം (മാര്‍ക്ക് മൈലോഡ്), മികച്ച നടന്‍ (കീരന്‍ കുല്‍കിന്‍), മികച്ച നടി (സാറ സ്‌നൂക്ക്), മികച്ച ഡ്രാമ സീരീസ് എന്നീ പുരസ്‌കാരങ്ങള്‍ നേടി. ഇത്തവണത്തെ എമ്മി ഗവര്‍ണേഴ്‌സ് പുരസ്‌കാരം ഗ്ലാഡ് എന്ന അമേരിക്കന്‍ സര്‍ക്കാരിതര മാധ്യമ നിരീക്ഷണ സ്ഥാപനത്തിനാണ്. എല്‍ജിബിടിക്യു വിഭാഗത്തിനെ അടയാളപ്പെടുത്തിക്കൊണ്ടുള്ള പ്രവര്‍ത്തനത്തിനാണ് പുരസ്‌കാരം.