ജീവനക്കാരന്റെ കോവിഡ് മറച്ചുവെച്ച് കച്ചവടം; ബേക്കറി അടപ്പിച്ച് ആരോഗ്യവകുപ്പ്

മാന്നാര്‍: ബേക്കറിയിലെ ജീവനക്കാരന്റെ കോവിഡ് മറച്ചുവെച്ച് തുറന്നു പ്രവര്‍ത്തിച്ച ബേക്കറി ആരോഗ്യ വകുപ്പ് അധികൃതര്‍ അടപ്പിച്ചു. പരുമല ജങ്ഷന് വടക്ക് ഭാഗത്ത് പ്രവര്‍ത്തിക്കുന്ന ബേക്കറിയിലെ ജീവനക്കാരനെ കോവിഡ് പോസിറ്റീവായത്.

രോഗവിവരം മറച്ചുവെച്ച് വ്യാപാരം നടത്തുന്നതായി ആരോഗ്യ വകുപ്പിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് മാന്നാര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. സാബു സുഗതന്റെ നിര്‍ദ്ദേശ പ്രകാരം ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ റെജി ഡെയിന്‍സിയുടെ നേതൃത്വത്തില്‍ എംപി സുരേഷ് കുമാര്‍, അബു ഭാസ്‌ക്കര്‍ എന്നിവരെത്തി ബേക്കറി അടപ്പിച്ചു.

Top