കൊച്ചി: ഇന്നു അര്‍ദ്ധരാത്രി മുതല്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ നടത്താനിരിക്കുന്ന അനിശ്ചിതകാല പണിമുടക്കിനെതിരെ ഹെക്കോടതിയില്‍ ഹര്‍ജി.
സെന്റര്‍ ഫോര്‍ കണ്‍സ്യൂമര്‍ എഡ്യൂക്കേഷന്‍ എന്ന സംഘടനയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ച് ഇന്ന് ഹര്‍ജി പരിഗണിക്കും.
അശാസ്ത്രീയമായ ഡ്യൂട്ടി പരിഷ്‌കാരത്തിലൂടെ യാത്രാക്ലേശം പരിഹരിക്കുക, അപകടം ഉള്‍പ്പെടെയുണ്ടായി അവധിയില്‍ പ്രവേശിക്കുന്ന ജീവനക്കാരെ തിരിച്ചെടുക്കാത്ത നടപടി അവസാനിപ്പിക്കുക, ശമ്പളപരിഷ്‌കരണം സംബന്ധിച്ച ചര്‍ച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കെഎസ്ആര്‍ടിസി പണിമുടക്കിന് ആഹ്വാനം ചെയ്തത്.