കളമശേരി: സംസ്ഥാനത്ത് ഹര്‍ത്താല്‍ ദിനത്തില്‍ തുറക്കാത്ത 38 ബിവറേജ് ഔട്ട്ലെറ്റുകളിലെ ജീവനക്കാരില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ വീതം ഈടാക്കാനുള്ള ബിവറേജ് കോര്‍പ്പറേഷന്റെ സര്‍ക്കുലറിന് ഹൈക്കോടതി സ്റ്റേ. കോട്ടയം ജില്ലയിലെ എട്ട് ചില്ലറ വില്‍പ്പനശാലകളിലെ ജീവനക്കാര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് സ്റ്റേ.
2018 ഒക്ടോബര്‍ 18ന് ശബരിമല വിഷയത്തില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ സംസ്ഥാനത്തെ 38 ഓളം വില്‍പ്പനശാലകള്‍ തുറന്നില്ല. ആദ്യം 24 മണിക്കൂറും പിന്നീട് ആറ് മണിക്കൂറുമായി ചുരുക്കിയ ഹര്‍ത്താലില്‍ സംസ്ഥാനത്ത് പ്രശ്‌നബാധിത സ്ഥലങ്ങളിലെ ഔട്ട്ലെറ്റുകളാണ് വൈകിട്ട് തുറക്കാനാകാതിരുന്നത്. എറണാകുളം 6, കോട്ടയം 13, പാലക്കാട് 9, തൃശൂര്‍ 8 എന്നിങ്ങനെയാണ് കൗണ്ടറുകള്‍ അടഞ്ഞ് കിടന്നത്.
ബിവറേജ് കോര്‍പ്പറേഷന് വരുമാന നഷ്ടം ഉണ്ടായെന്നും വൈകിട്ട് ആറു മുതല്‍ ഒന്‍പതു വരെ വില്‍ക്കാന്‍ സാധ്യതയുള്ള മദ്യ കുപ്പികളുടെ തുക നല്‍കണമെന്നുമായിരുന്നു സര്‍ക്കുലര്‍.