തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിലൊരിക്കല്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളപരിഷ്‌കരണം നടത്തണമെന്നാണ് എല്‍.ഡി.എഫ് നയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
10 വര്‍ഷത്തിലൊരിക്കല്‍ ശമ്പള പരിഷ്‌കരണം നടത്തണമെന്ന പരിഷ്‌കരണ കമീഷന്‍ നിര്‍ദേശത്തോട് യോജിപ്പില്ല. ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സര്‍വീസ് സംഘടനകളുടെ യോഗം ഉടന്‍ വിളിക്കുമെന്നും പിണറായി പറഞ്ഞു.
സര്‍ക്കാറിന് ഉദ്യോഗസ്ഥ സൗഹൃദ സമീപനമാണ്. ഭരണതലത്തില്‍ അഴിമതി ഇല്ലാതാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കും.
സര്‍വീസ് മേഖലയിലെ പ്രശ്‌നങ്ങളോട് ജനങ്ങള്‍ക്ക് വലിയ മതിപ്പില്ല. ഈ സാഹചര്യം ഒഴിവാക്കാനുള്ള ഇടപെടല്‍ സംഘടനകളുടെ ഭാഗത്തു നിന്നുണ്ടാവണമെന്നും പിണറായി ആവശ്യപ്പെട്ടു.
കേരള ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ സുവര്‍ണ ജൂബിലി സമ്മേളനത്തിന്റെ സമാപന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.