രാജ്യത്ത് നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നത് ലക്ഷക്കണക്കിന് ഒഴിവുകളെന്ന്. . .

tech job

ന്യൂഡല്‍ഹി: വാഗ്ദാനം ചെയ്ത തൊഴില്‍ സൃഷ്ടിച്ചില്ലെന്ന ആരോപണം തുടരുമ്പോള്‍ രാജ്യത്ത് നിയമനം നടത്താതെ ഒഴിഞ്ഞു കിടക്കുന്നത് 24 ലക്ഷം ഒഴിവുകളെന്ന് റിപ്പോര്‍ട്ട്.

പാര്‍ലമെന്റിലെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയായി സര്‍ക്കാര്‍ നല്‍കിയ കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട് എത്തിയത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്ന ഒഴിവുകളുടെ കണക്കാണിത്. രാജ്യസഭയില്‍ ഫെബ്രുവരി എട്ടിന് നല്‍കിയ മറുപടി അനുസരിച്ച് രാജ്യത്ത് നിയമനം നടത്താതെ 10.1 ലക്ഷം അധ്യാപക ഒഴിവുകളാണ് നില നില്‍ക്കുന്നത്. പൊലീസ് സേനയില്‍ റിക്രൂട്ട്‌മെന്റ് നടത്താതെ ഒഴിഞ്ഞു കിടക്കുന്നത് 5.4 ലക്ഷം ഒഴിവുകളാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

റെയില്‍വേയില്‍ ഇത് 2.4 ലക്ഷവും അംഗനവാടികളില്‍ 2.2 ലക്ഷവും ഒഴിവുകളുണ്ട്. പ്രതിരോധ സേനയില്‍ പോലും 1.2 ലക്ഷം ഒഴിവാണ് നികത്താനുള്ളത്. വിവിധ ആരോഗ്യകേന്ദ്രങ്ങളിലായി 1.5 ലക്ഷവും തപാല്‍ വകുപ്പില്‍ 54,263 ഉം എയിംസുകളില്‍ 21,740 ഉം കോടതികളില്‍ 5853 ഒഴിവുകളും നികത്താതെ കിടക്കുന്നുണ്ട്.

Top