ഇമ്രാന്‍ ഹഷ്മിയുടെ നിര്‍മ്മാണത്തില്‍ ഒരുങ്ങുന്ന ചിത്രം ചീറ്റ് ഇന്ത്യയുടെ റിലീസ് തിയതി മാറ്റിവെച്ചു. ജനുവരി 25ന് റിലീസ് ചെയ്യാനിരുന്ന ചിത്രം നേരത്തെ തന്നെ തിയേറ്ററുകളിലെത്തും. ജനുവരി 18ന് ചിത്രം റിലീസ് ചെയ്യും.
പ്രശസ്ത ബോളിവുഡ് നടി കങ്കണ റണാവത് ആദ്യമായി സംവിധാനം നിര്‍വ്വഹിക്കുന്ന മണികര്‍ണ്ണിക: ദ ക്വീന്‍ ഓഫ് ഝാന്‍സി’ എന്ന ചിത്രം ജനുവരി 25നാണ് റിലീസ് ചെയ്യുന്നത്. ചിത്രവുമായി ക്ലാഷ് വരാതിരിക്കാനാണ് ചീറ്റ് ഇന്ത്യയുടെ റിലീസ് തിയതി മാറ്റുന്നതെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.
ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തിലെ കുറ്റകൃത്യങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. ക്യാപ്റ്റന്‍ നവാബ് എന്ന ചിത്രത്തിന് ശേഷം ഇമ്രാന്‍ ഹഷ്മിയുടെ കമ്പനി നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ചീറ്റ് ഇന്ത്യ. സൗമിക് സെന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ചീറ്റ് ഇന്ത്യ. കൂടാതെ എലിപ്‌സിസ് എന്റര്‍ടൈന്‍മെന്റ് , ടി സീരിസ് എന്നീ കമ്പനികളും ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികളാണ്.