തിരുവനന്തപുരം: കേരള നിയമസഭാ വാര്‍ഷികത്തില്‍ ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താതെ യുഡിഎഫ്.
ആദ്യ കേരള നിയമസഭയുടെ 60ാം വാര്‍ഷികാഘോഷ വേളയിലാണ് യുഡിഎഫ്, കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായ ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താതെ ബഹിഷ്‌കരിച്ചത്.
നാലു പ്രതിമകളാണ് നിയമസഭാ വളപ്പില്‍ സ്ഥാപിച്ചിട്ടുള്ളത്. ഇഎംഎസ്, മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ബി.ആര്‍ അംബേദ്കര്‍ എന്നിവരുടേതാണ് പ്രതിമകള്‍.
എന്നാല്‍, ഇഎംഎസ് പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്താതെ മറ്റു മൂന്നു പ്രതിമകളില്‍ മാത്രം യുഡിഎഫ് പുഷ്പാര്‍ച്ചന നടത്തുകയായിരുന്നു . ഗാന്ധിജി, നെഹ്‌റു, ബി.ആര്‍ അംബേദ്കര്‍ എന്നിവരുടെ പ്രതിമകളില്‍ മാത്രമാണ് പുഷ്പാര്‍ച്ചന നടത്തിയത്.
വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇഎംഎസിന്റെ പ്രതിമയില്‍ പുഷ്പാര്‍ച്ചന നടത്തേണ്ടതില്ലെന്നു യുഡിഎഫ് നിയമസഭാകക്ഷി കഴിഞ്ഞദിവസം തീരുമാനിച്ചിരുന്നു.
ആഘോഷത്തിന്റെ ഭാഗമായി വ്യാഴാഴ്ച നിയസഭാമന്ദിരത്തിനു മുമ്പിലെ നാലു പ്രതിമകളില്‍ പുഷ്പാര്‍ച്ചന നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതില്‍ ഇഎംഎസിന്റെ പ്രതിമ ഒഴിവാക്കാനായിരുന്നു യുഡിഎഫ് തീരുമാനം.