അഹമ്മദാബാദ്: അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ വേണ്ട നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവരണമെന്ന് വിഎച്ച്പി നേതാവ് പ്രവീണ്‍ തൊഗാഡിയ.
വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ജനസംഖ്യാ വര്‍ധന തടയുന്ന നിയമം പാസാക്കണം. മുസ്ലീം വിദ്യാര്‍ഥികള്‍ക്കു ലഭിക്കുന്ന അതേ ആനുകൂല്യങ്ങള്‍ ഹിന്ദു വിദ്യാര്‍ഥികള്‍ക്കും ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈദരാബാദില്‍ നടന്ന ഹിന്ദു സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടത്.