ഛത്തീസ്ഗഡില്‍ മാവോവാദികളും ബിഎസ്എഫും തമ്മില്‍ ഏറ്റുമുട്ടല്‍

റായ്പൂര്‍: ഛത്തീസ്ഗഡിലെ പങ്കജൂര്‍ ജില്ലയില്‍ മാവോവാദികളും ബിഎസ്എഫും തമ്മില്‍ ഏറ്റുമുട്ടല്‍. വ്യാഴാഴ്ച രാവിലെ ഏഴിന് തുടങ്ങിയ ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഇതേതുടര്‍ന്നു പ്രദേശത്ത് പോലീസ് കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.

ഏപ്രില്‍ 24 ന് സുഖ്മ ജില്ലയില്‍ 25 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ട മാവോവാദി ആക്രമണത്തിന് ശേഷം ഇതാദ്യമായാണ് സൈന്യവും മാവോവാദികളും നേരിട്ട് ഏറ്റുമുട്ടുന്നത്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡില്‍ സിആര്‍പിഎഫ് നടത്തിയ പരിശോധനയില്‍ ഒന്‍പത് പേരെ അറസ്റ്റു ചെയ്തിരുന്നു.

കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്ങ് കഴിഞ്ഞ ദിവസം മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന സാമ്പത്തിക ഉറവിടങ്ങള്‍ കണ്ടെത്തി ഇല്ലാതാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും ആക്രമണം.

Top