ഷോപ്പിയാനില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍, ആളുകളെ ഒഴിപ്പിക്കുന്നു

army

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ഷോപ്പിയാന്‍ ജില്ലയിലെ നാദിഗം മേഖലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. പ്രദേശത്ത ഒരു വീട്ടില്‍ രണ്ടോ മൂന്നോ ഭീകരര്‍ ഒളിച്ചിരിക്കുന്നതായി സുരക്ഷാസേനയ്ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവിടെനിന്നും ആളുകളെ ഒഴിപ്പിക്കുകയാണ്.

ജമ്മുകശ്മീരിലെ സാംബ മേഖലയില്‍ ഇന്നലെയുണ്ടായ സ്ഫോടനത്തില്‍ ഒരു ബിഎസ്എഫ് ജവാന് ജീവന്‍ നഷ്ടമായിരുന്നു.

കഴിഞ്ഞദിവസം പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ സി ആര്‍ പി എഫ് ജവാന്‍ മരിച്ചിരുന്നു. പുല്‍വാമയിലെ കാകപ്പോറ സി ആര്‍ പി എഫ് ക്യാമ്പിനു നേരെയാണ് ആക്രമണമുണ്ടായത്.

പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് ഇവിടെ സിആര്‍പിഎഫ് സ്ഥാപിച്ച ക്യാമ്പിലേക്ക് തുടര്‍ച്ചയായി ഗ്രനേഡുകള്‍ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു ഭീകരര്‍. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ സി ആര്‍ പി എഫ് ജവാന്മാര്‍ സ്ഥലത്തെത്തുകയും പ്രദേശം വളഞ്ഞ് ഭീകരരുമായി ഏറ്റുമുട്ടുകയും ചെയ്തു.

Top