ജമ്മു കശ്മീരില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി; ഒരു തീവ്രവാദിയെ വധിച്ചു

ശ്രീനഗര്‍: ജമ്മു കശ്മീരിലെ ബാരമുള്ളയില്‍ സുരക്ഷാ സേനയും തീവ്രവാദികളും തമ്മില്‍ ഏറ്റുമുട്ടി. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു.

ജില്ലയിലെ സൊപോറെയിലാണ്ഏറ്റുമുട്ടല്‍. പ്രദേശംവളഞ്ഞ ശേഷം സൈന്യം തീവ്രവാദികള്‍ക്ക് വേണ്ടി നടത്തിയ പരിശോധനയ്ക്കിടെയായിരുന്നു ഏറ്റുമുട്ടല്‍. പരിശോധനയ്ക്കിടെ സൈനികര്‍ക്ക്‌നേരെ ഒളിച്ചിരുന്ന തീവ്രവാദികള്‍ വെടിവയ്ക്കുകയായിരുന്നു. ഇതോടെ സൈന്യം തിരിച്ചടിച്ചു. ഏറ്റുമുട്ടല്‍ തുടരുന്നതായി അധികൃതര്‍ അറിയിച്ചു.

പുല്‍വാമയിലെ ഭീകരാക്രമണ മാതൃകയില്‍ ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വരുന്ന രണ്ട് ദിവസത്തിനുള്ളില്‍ സൈന്യത്തിന് നേരെ ജയ്ഷെ മുഹമ്മദ് തീവ്രവാദികള്‍ ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്.

Top