വാഷിങ്ടണ്‍: അമേരിക്കയില്‍ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡിന് അപേക്ഷിച്ചവര്‍ക്ക് എച്ച്.1ബി വിസ ദീര്‍ഘിപ്പിച്ച നല്‍കില്ലെന്നത് തെറ്റായ നടപടിയാണെന്ന് യു.എസ് വ്യവസായ സംഘടന. ഇത് അമേരിക്കന്‍ വ്യവസായത്തെയും സമ്ബദ്വ്യവസ്ഥയെയും പ്രതികൂലമായി ബാധിക്കുമെന്നും അമേരിക്കന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് വക്താവ് വ്യക്തമാക്കി..
70,000 ഇന്ത്യക്കാരെ തിരിച്ചയക്കാന്‍ ട്രംപ് ഭരണകൂടം നീക്കം നടത്തുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് യു.എസ് ചേംബര്‍ ഓഫ് കോമേഴ്‌സിന്റെ പ്രസ്താവന.
എച്ച്.1ബി വിസ ഉപയോഗിച്ചാണ് ഇന്ത്യക്കാര്‍ അമേരിക്കന്‍ കമ്പനികളില്‍ ജോലി ചെയ്യുന്നത്. വിദഗ്ധ മേഖലകളില്‍ തൊഴിലെടുക്കാന്‍ ആവശ്യത്തിന് സ്വദേശികളെ കിട്ടാത്ത കാരണം പല അമേരിക്കന്‍ കമ്പനികളും ഇത്തരം മേഖലയില്‍ ഇന്ത്യക്കാരെയാണ് ഉപയോഗിക്കുന്നത്. എന്നാല്‍, അമേരിക്കക്ക് പ്രാധാന്യം നല്‍കുകയെന്ന ട്രംപിന്റെ നയം പുറത്ത് വന്നതോടെ പ്രശ്‌നം വഷളാവുകയായിരുന്നു.