തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്ന ചികിത്സ സഹായം മുടങ്ങില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉറപ്പു നല്‍കിയതായി കെ.പി.സി.സി അദ്ധ്യക്ഷന്‍ വി.എം.സുധീരന്‍ അറിയിച്ചു.
ദുരിതബാധിതര്‍ക്ക് ചികിത്സ നല്‍കിയ ആശുപത്രികള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്ന് ചികിത്സ മുടങ്ങുന്ന വിവരം സുധീരന്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് മുഖ്യമന്ത്രി ഈ വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കിയത്.