എൻഡോസൾഫാൻ സമരസമിതി നേതാവിന് വാഹനാപകടത്തിൽ പരിക്ക്

accident

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ സമരസമിതി നേതാവായ അമ്പലത്തറ കുഞ്ഞികൃഷ്ണന് വാഹനാപകടത്തില്‍ പരിക്കേറ്റു.

സമരപ്പന്തലിനു മുന്നില്‍ വെച്ച് ഓട്ടോറിക്ഷ ഇടിച്ചാണ് കുഞ്ഞികൃഷ്ണന് പരിക്കേറ്റത്. തുടര്‍ന്ന് കുഞ്ഞികൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം, എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ കുടുംബത്തിന്റെ സമരം നാലാം ദിവസവും തുടരുകയാണ്. മന്ത്രിമാരുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടെന്നാണ് സമരസമിതി അറിയിച്ചിരിക്കുന്നത്. ദുരിതബാധിതര്‍ നടത്തി വരുന്ന സമരം തുടരുമെന്നും സമരം ശക്തമായി മുന്നോട്ട് കൊണ്ടുപോകുമെന്നും സമരസമിതി വ്യക്തമാക്കിയിട്ടുണ്ട്.

Top