എന്‍ഡോസള്‍ഫാന്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കാരുമായി ധാരണയിലെത്തി . .

തിരുവനന്തപുരം:എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച
സമവായത്തിലെത്തി.സര്‍ക്കാരുമായി ധാരണയിലെത്തിയതിനാൽ സമരസമിതി നേതാക്കള്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന പട്ടിണി സമരം അവസാനിപ്പിച്ചു.

ദുരിതബാധിദരുടെ പട്ടികയിൽ കൂടുതൽ പേരെ ഉൾപ്പെടുത്തുമെന്നും സർക്കാർ സമരസമിതി നേതാക്കൾക്ക് ഉറപ്പ് നൽകി.2017ൽ തയ്യാറാക്കിയ പട്ടികയാലെ 18 വയസിനു മുകളിലുള്ളവർക്ക് ഉടൻ ആനുകൂല്യം ലഭ്യമാക്കുമെന്നാണ് സ‍ര്‍ക്കാറുമായി നടത്തിയ ചര്‍ച്ചയിലെ പ്രധാന ധാരണ.

ഹര്‍ത്താൽ കാരണം മെഡിക്കൽ ക്യാമ്പിൽ പങ്കെടുക്കാൻ കഴിയാതെ പോയ കുട്ടികൾക്ക് വേണ്ടി വീണ്ടും മെഡിക്കൽ ക്യാമ്പ് നടത്തും. അതിരു ബാധകമാക്കാതെ 500 ഓളം കുട്ടികളെ കൂടി ലിസ്റ്റിൽ ഉൾപ്പെടുത്തും.മറ്റുള്ളവരുടെ കാര്യത്തിൽ തീരുമാനമെടുക്കാൻ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

എൻഡോസൾഫാൻ ദുരിതബാധിതരായ എല്ലാവർക്കും സഹായം എത്തിക്കണമെന്ന ആവശ്യവുമായി കഴിഞ്ഞ ബുധനാഴ്ചയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരം തുടങ്ങിയത്

Top