ഫെബ്രുവരി മുതല്‍ യുഎഇയിലും ഇന്ധനവില വര്‍ധിക്കുമെന്ന്‌ ഊര്‍ജ്ജ മന്ത്രാലയം

FUEL PRICE

ദുബായ് : കേരളത്തില്‍ ഇന്ധനവില ദിനം പ്രതി വര്‍ധിക്കുകയാണ്. അതേസമയം ഫെബ്രുവരി മുതല്‍ യുഎയിലും ഇന്ധനവിലയില്‍ വര്‍ധനവുണ്ടാകുമെന്നാണ് അറിയിപ്പ്.

ഊര്‍ജ്ജ മന്ത്രാലയം അധികൃതരാണ് ഫെബ്രുവരി മുതല്‍ പെട്രോള്‍, ഡീസല്‍ വിലയില്‍ വര്‍ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജനുവരിയിലും ഇന്ധന വില വര്‍ധിച്ചിരുന്നു.

ഇതനുസരിച്ച് പെട്രോള്‍ സൂപ്പര്‍ 98ന്റെ വില ലിറ്ററിന് 2.24 ദിര്‍ഹത്തില്‍ നിന്ന് 2.36 ദിര്‍ഹമായി ഉയര്‍ന്നിട്ടുണ്ട്. പുതിയ മാറ്റം അനുസരിച്ച്‌ 98 അണ്‍ലെഡഡ് ഗ്യാസോലിന് 2. 36 ദിര്‍ഹവും 95 അണ്‍ലെഡഡ് ഗ്യാസോളിനും 2.25 ദിര്‍ഹവും ആയിരിക്കും വര്‍ധനവ് ഉണ്ടാകുക.

91 അണ്‍ലെഡഡ് ഗ്യാസൊലിന് 2.17 ദിര്‍ഹമാണ് വര്‍ധിച്ചിരിക്കുന്നത്. വാറ്റ് ഉള്‍പ്പെടുത്തിയാണ് പുതിയ വില വര്‍ധനവ് രൂപീകരിച്ചിരിക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top