ഊര്‍ജ്ജോല്‍പാദന രംഗത്ത് ഇന്ത്യയ്ക്ക് മുന്നേറ്റമെന്ന് അവലോകന യോഗത്തില്‍ നരേന്ദ്രമോദി

Modi

ന്യൂഡല്‍ഹി : പെട്രോളിയം, ഖനി, പുനരുപയോഗ ഊര്‍ജ്ജോല്‍പാദനം തുടങ്ങിയവയുടെ സൗകര്യവികസന രംഗത്ത് ഇന്ത്യയ്ക്ക് മുന്നേറ്റമെന്ന് പ്രധാനമന്ത്രി. രണ്ട് മണിക്കൂര്‍ നീണ്ട് നിന്ന അവലോകന യോഗത്തില്‍ വിവിധ മന്ത്രാലയങ്ങള്‍, നീതി ആയോഗ്, പ്രധാനമന്ത്രിയുടെ ഓഫീസ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുത്തു.

ഇന്ത്യയുടെ ഊര്‍ജ്ജോല്‍പാദന ശേഷി 344 ജിജാവാട്ടായി ഉയര്‍ത്താന്‍ സാധിച്ചതായി നീതി ആയോഗ് അദ്ധ്യക്ഷന്‍ അമിതാഭ് കാന്ത് അറിയിച്ചു. 2014ല്‍ 4ശതമാനമായിരുന്ന ഇന്ത്യയുടെ ഊര്‍ജ്ജ പ്രതിസന്ധി 2018 ആയപ്പോഴേയ്ക്കും ഒരു ശതമാനത്തില്‍ താഴെയായി.

ഊര്‍ജ്ജ പ്രസരണ സംവിധാനങ്ങള്‍, ട്രാന്‍സ്‌ഫോര്‍മറുകളുടെ ശേഷി, പ്രാദേശികാനന്തര ഊര്‍ജ്ജ പ്രസരണ സംവിധാനങ്ങള്‍ തുടങ്ങിയവയെല്ലാം വിപുലീകരിക്കാന്‍ സാധിച്ചതായി അമിതാഭ് കാന്ത് പറഞ്ഞു.

സോളാര്‍ ഊര്‍ജ്ജത്തിന്റെ ഉപഭോഗം വര്‍ദ്ദിപ്പിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടു. കര്‍ഷകര്‍ക്ക് ഇതിന്റെ ലഭ്യത ഉറപ്പുവരുത്തണം. സോളാര്‍ പമ്പുകളും പാചക സംവിധാനങ്ങളും ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വൈദ്യുതി ലഭ്യത പട്ടികയില്‍ 26-ാം റാങ്കിലാണ് ഇന്ന് ഇന്ത്യ. 2014 ല്‍ 99 ആയിരുന്നു ഇന്ത്യയുടെ സ്ഥാനം.

സമ്പൂര്‍ണ്ണ വൈദ്യുതീകരണം ലക്ഷ്യമിട്ടുള്ള .’സൗഭാഗ്യ പദ്ധതി’ വിപുലീകരിക്കാനും യോഗത്തില്‍ തീരുമാനമായി. 2022ല്‍ 175 ജിജാബൈറ്റ് ഊര്‍ജ്ജ സംഭരണമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. പെട്രോളിയം, പ്രകൃതി വാതക രംഗത്ത് പ്രധാനമന്ത്രി ഉജ്ജ്വല്‍ യോജന പദ്ധതിയുടെ ലക്ഷ്യങ്ങള്‍ ഈ സാമ്പത്തിക വര്‍ഷം തന്നെ കൈവരിക്കാനാകുമെന്ന് യോഗം വിലയിരുത്തി.

Top