ഊര്‍ജ്ജമേഖലയില്‍ അടിസ്ഥാന സൗകര്യം; പാക്കിസ്ഥാന്റെ സഹായം തേടി മാലിദ്വീപ്

മാലി: ഊര്‍ജ്ജമേഖലയില്‍ അടിസ്ഥാന സൗകര്യവികസനമെന്ന ലക്ഷ്യത്തോടെ പാക്കിസ്ഥാന്റെ സഹായം തേടി മാലിദ്വീപ്. ഇത് സംബന്ധിച്ച ധാരണാപത്രത്തില്‍ മാലിദ്വീപും പാക്കിസ്ഥാനും ഒപ്പിട്ടു.

മാലിദ്വീപ് സ്റ്റേറ്റ് ഇലക്ട്രിക് കമ്പനി (STELCO ജീവനക്കാര്‍ക്ക് പാക്കിസ്ഥാന്റെ വാട്ടര്‍ ആന്‍ഡ് പവര്‍ ഡെവലപ്‌മെന്റ് അതോറിറ്റി(WAPDA) യില്‍ പരിശീലനം നല്‍കുക, ഇരുരാജ്യങ്ങളും തമ്മില്‍ തൊഴിലാളി കൈമാറ്റ പദ്ധതികള്‍ നടപ്പാക്കുക തുടങ്ങിയവയായിരിക്കും ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകള്‍.

ആറുദിവസത്തെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തിലാണ് STELCO പ്രതിനിധികളെന്ന് മാലിദ്വീപിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. STELCO ചെയര്‍മാന്‍ അഹമ്മദ് അയ്മാനാണ് നാലംഗ പ്രതിനിധിസംഘത്തെ നയിക്കുക. പാക്കിസ്ഥാന്റെ വാട്ടര്‍ ആന്‍ഡ് പവര്‍ ഡെവലപ്‌മെന്റ് അതോറിറ്റി(WAPDA)യുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും സാങ്കേതികതയെ കുറിച്ചും പഠിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

Top