പിഎന്‍ബി തട്ടിപ്പ്; നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു

ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ പ്രതി നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു. ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ജാമ്യം നിഷേധിച്ചിരിക്കുന്നത്. കേസ് അടുത്ത മാസം 24ന് വീണ്ടും പരിഗണിക്കും.

സാക്ഷികള്‍ക്ക് വധഭീഷണിയുണ്ടെന്ന വാദവും തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന വാദവും ഇത്തവണയും കോടതി അംഗീകരിച്ചു. മാര്‍ച്ച് 21നാണ് നീരവ് ലണ്ടനില്‍ അറസ്റ്റിലായത്.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച തിരിച്ചയയ്ക്കല്‍ ഹര്‍ജിയില്‍ ലണ്ടന്‍ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെ തുടര്‍ന്നായിരുന്നു നീരവ് മോദിയെ അറസ്റ്റ് ചെയ്തത്.

Top