കൊച്ചി: കുവൈറ്റ് നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസില്‍ ഉതുപ്പ് വര്‍ഗീസിനെ പൊലീസ് അറസ്റ്റ് ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റാണ് ഉതുപ്പിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
300 കോടിയോളം രൂപ തട്ടിയെടുത്ത നഴ്‌സിങ് റിക്രൂട്ട്‌മെന്റ് കേസിലെ മുഖ്യപ്രതിയായ ഉതുപ്പ് വര്‍ഗീസിനെ നേരത്തെ സിബിഐ അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഇയാളെ ജാമ്യത്തില്‍ വിടുകയായിരുന്നു.
റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്റെ കൊച്ചിയിലെ റിക്രൂട്ട്മന്റ് സ്ഥാപനമായ അല്‍സറാഫ് ഏജന്‍സി ഓരോരുത്തരില്‍ നിന്നുമായി വാങ്ങിയത് 19,50,000 രൂപ വീതമായിരുന്നു. തട്ടിപ്പ് നടത്തി കുവൈറ്റിലെത്തിച്ച നഴ്‌സുമാരെ വീണ്ടും കബളിപ്പിച്ച് നിയമന തിരിമറിയിലൂടെ പിന്നെയും കോടികള്‍ ഇയാള്‍ തട്ടിയെടുത്തിരുന്നു. 1,629 നഴ്‌സുമാരില്‍ നിന്ന് ശരാശരി 20 ലക്ഷം രൂപ വീതം വാങ്ങിയാണ് നിയമിച്ചത്. 1291 പേരെയാണ് ഏജന്‍സി റിക്രൂട്ട് ചെയ്തത്.