ന്യൂഡില്‍ഹി: യെസ് ബാങ്ക് സ്ഥാപകന്‍ റാണ കപൂറിന്റെ മുംബൈയിലെ വസതിയില്‍ എന്‍ഫോഴ്സ്മെന്റ് റെയ്ഡ്. കള്ളപ്പണം വെളുപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ടാണ് മുംബൈ സമുദ്രമഹലിലെ വസതിയില്‍ പരിശോധന നടത്തിയത്.
കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം പ്രകാരം റാണാ കപൂറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു.
അതേസമയം റാണ കപൂറിനും ഭാര്യയ്ക്കുമെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.ഇന്ത്യ വിടില്ലെന്ന് റാണാ കപൂര്‍ വ്യക്തമാക്കിയിരുന്നെങ്കിലും മുന്‍കരുതല്‍ എന്നോണമാണ് നടപടി.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് വ്യാഴാഴ്ച യെസ് ബാങ്കിന്റെ നിയന്ത്രണം റിസര്‍വ് ബാങ്ക് ഏറ്റെടുത്തിരുന്നു. ബാങ്കിനെ വായ്പകള്‍ നല്‍കുന്നതില്‍ നിന്ന് ആര്‍ബിഐ വിലക്കിയിട്ടുണ്ട്. 50,000 രൂപ 30 ദിവസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ നിക്ഷേപകര്‍ക്ക് അമ്പതിനായിരം രൂപ മാത്രമേ പിന്‍വലിക്കാന്‍ കഴിയൂ. പണം പിന്‍വലിക്കുന്നതിന് ആര്‍ബിഐ നിയന്ത്രണങ്ങള്‍ കൊണ്ട് വന്നതോടെ മുംബൈയിലടക്കം യെസ് ബാങ്ക് എടിഎമ്മുകള്‍ കാലിയാണ്.