ചണ്ഡിഗഡ്: പീഡനക്കേസില്‍ ജയിലിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗിനെതിരെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) പ്രാഥമിക അന്വേഷണം ആരംഭിച്ചു.
സാമ്പത്തിക ക്രമക്കേടും വിദേശവിനിമയ ചട്ടലംഘനവും അടക്കമുള്ളവയാണ് അന്വേഷിക്കുന്നത്.
പഞ്ചാബ്-ഹരിയാന ഹൈക്കോടതികളുടെ നിര്‍ദേശപ്രകാരമാണ് അന്വേഷണം. ഗുര്‍മീതിന്റെ സിനിമ നിര്‍മാണത്തിന്റെ പണ സ്രോതസ്സിനെ കുറിച്ചും വിദേശസംഭാവനകളെ കുറിച്ചും അന്വേഷിക്കുമെന്ന് ഇഡി അറിയിച്ചു.