ന്യൂഡല്‍ഹി: റാന്‍ബാക്‌സി മുന്‍ ഉടമകളായ മല്‍വീന്ദര്‍ സിങ്, സഹോദരന്‍ ശിവിന്ദര്‍ സിങ് എന്നിവരുടെ വീട്ടിലും ഓഫീസുകളിലും റെയ്ഡ്. 740 കോടിയുടെ വെട്ടിപ്പുകേസില്‍ പ്രതികളായ ഇരുവരുടെയും ഓഫീസുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആണ് റെയ്ഡ് നടത്തിയത്. റെലിഗെയര്‍ ഫിന്‍വെസ്റ്റ് ഇരുവര്‍ക്കുമെതിരെ നല്‍കിയ കേസിലായിരുന്നു നടപടി.
മല്‍വീന്ദര്‍ സിങ് 2008ലാണ് റാന്‍ബാക്‌സി സ്ഥാപിച്ചത്. കമ്പനി പിന്നീട് ജപ്പാന്‍ കമ്പനിയായ ദായിച്ചി സാന്‍ക്യോക്ക് വിറ്റു. റാന്‍ബാക്‌സി കമ്പനി യു.എസ് ഫൂഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ അന്വേഷണം നേരിടുന്നെന്ന വിവരം തങ്ങളില്‍ നിന്ന് മറച്ചുവെച്ചതിന് ജപ്പാന്‍ കമ്പനി സിംഗപ്പൂര്‍ കോടതിയെ സമീപിച്ചിരുന്നു. കേസില്‍ 2600 കോടി പിഴയടക്കാന്‍ സഹോദരന്‍മാരോട് കോടതി നിര്‍ദേശിച്ചിരുന്നു.
ജപ്പാന്‍ കമ്പനിക്ക് പണം അടച്ചില്ലെങ്കില്‍ ജയിലില്‍ പോകേണ്ടിവരുമെന്ന് സുപ്രീംകോടതി ഈ വര്‍ഷം ആദ്യത്തില്‍ ഇരുവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരുന്നു.