ശിവസേന എംഎല്‍എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് റെയ്ഡ്

മുംബൈ: ശിവസേന എംഎല്‍എ പ്രതാപ് സര്‍നായികിന്റെ വസതിയില്‍ എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) റെയ്ഡ്. ചൊവ്വാഴ്ച രാവിലെയാണ് പ്രതാപ് സര്‍നായികിന്റെ വീട്ടിലും അദ്ദേഹവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലും റെയ്ഡ് നടന്നത്.

പ്രതാപ് സര്‍നായികിന്റെ വസതയില്‍ റെയ്ഡ് നടത്തിയതിനൊപ്പം മുംബൈയിലും താണെയിലുമായി പത്തോളം സ്ഥലങ്ങളില്‍ ഇ.ഡി തിരച്ചില്‍ നടത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെക്കുറിച്ച് പ്രതാപ് സര്‍നായികും ഇതുവരെ പ്രതികരണം നടത്തിയിട്ടില്ല.

മുംബൈയെ കശ്മീരുമായി താരതമ്യപ്പെടുത്തിക്കൊണ്ടുള്ള വിവാദ പരാമര്‍ശം നടത്തിയ കങ്കണയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ആവശ്യപ്പെട്ടയാളാണ് പ്രതാപ് സര്‍നായിക്. മുംബൈയിലെ ഒവാല മജിവാഡയില്‍ നിന്നുള്ള എംഎല്‍എയാണ് പ്രതാപ് സര്‍നായിക്.

Top