സ്വപ്‌നയും ചാര്‍ട്ടേഡ് അക്കൗണ്ടന്റും ലോക്കറിന്റെ സംയുക്ത ഉടമകളെന്ന് എന്‍ഫോഴ്‌സ്‌മെന്റ്

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷിന്റെ ലോക്കറില്‍ നിന്നും കണ്ടെത്തിയ സ്വര്‍ണത്തിനും പണത്തിനും തനിക്കും പങ്കുണ്ടെന്ന് ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ അയ്യര്‍. അദ്ദേഹം ഇക്കാര്യം സമ്മതിച്ചതായി എന്‍ഫോഴ്‌സ്‌മെന്റ് കോടതിയെ അറിയിച്ചു.

താനും സ്വപ്നയും ബാങ്ക് ലോക്കറിന്റെ സംയുക്ത ഉടമകളാണ്. എന്നാല്‍ പണത്തിന്റെ ഉറവിടത്തെക്കുറിച്ച് സ്വപ്ന തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്ന് വേണുഗോപാല്‍ പറഞ്ഞെന്ന് എന്‍ഫോഴ്‌സ്‌മെന്റ് കോടതിയില്‍ അറിയിച്ചു.

എന്നാല്‍, ലോക്കറില്‍ നിന്നും കണ്ടെത്തിയ ഒരു കോടി രൂപ റിയല്‍ എസ്റ്റേറ്റ് ഇടപാടിലെ കമ്മീഷനാണെന്നായിരുന്നു സ്വപ്നയുടെ വാദം.

Top