ഹവായ്: യന്ത്രത്തകരാറിനെ തുടര്‍ന്ന് യുണൈറ്റഡ് എയര്‍ലൈന്‍സ് വിമാനം യുഎസിലെ ഹോണോലുലുവില്‍ അടിയന്തരമായി നിലത്തിറക്കി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്നും 373 പേരുമായി പറന്ന വിമാനത്തിന്റെ വലത് എന്‍ജിന്റെ പുറംമൂടി നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് അടിയന്തരമായി നിലത്തിറക്കിയത്.പസഫിക് സമുദ്രത്തിനു മുകളിലൂടെ പറക്കുമ്പോഴായിരുന്നു സംഭവം.
വിമാനത്തില്‍ 363 യാത്രക്കാരും 10 ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. തകരാര്‍ ശ്രദ്ധയില്‍പ്പെട്ട തിനെ തുടര്‍ന്ന് പൈലറ്റ് ഹോണോലുലുവില്‍ വിമാനം സുരക്ഷിതമായി നിലത്തിറക്കി.
എന്‍ജിന്റെ മേല്‍മൂടിയില്ലാതെയാണ് വിമാനം പസഫികിനു മുകളിലൂടെ പറന്നത്. മേല്‍മൂടി പറന്നുപോയതൊടെ വിമാനം ശക്തമായി ഉലഞ്ഞതായി യാത്രക്കാര്‍ പറയുന്നു.