കൊൽക്കത്ത: കൊൽക്കത്തയിൽ ട്രെഡ്മില്ലിൽ നിന്നു വീണ് സോഫ്റ്റ്‌വേർ എൻജിനീയർ മരിച്ചു. ബംഗളൂരു സ്വദേശി എം. അമർ (24) ആണ് മരിച്ച്.
ശനിയാഴ്ച കൊൽക്കത്തയിലെ ന്യൂ ടൗണിലുള്ള ഓഫീസ് ജിമ്മിൽ വ്യായമം ചെയ്യുന്നതിനിടെയാണ് സംഭവം.
ട്രെഡ്മില്ലിൽ വ്യായമം ചെയ്യുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടു അമർ വീഴുകയായിരുന്നു.
വീഴ്ചയിൽ പരിക്കേറ്റ അമറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.