ഹൈദരാബാദ് : കൈക്കൂലി വാങ്ങിയതിന് ഹൈദരാബാദില്‍ എഞ്ചിനീയര്‍ അറസ്റ്റില്‍. 2 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് തെലുങ്കാന അര്‍ബന്‍ ഫിനാന്‍സ് ആന്റ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ സൂപ്രണ്ട് എഞ്ചിനീയര്‍ പ്രവീണ്‍ ചന്ദ്രയാണ് അറസ്റ്റിലായത്.
ആന്റി കറപ്ഷന്‍ ബ്യൂറോയാണ് പ്രവീണിനെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കും. തുടര്‍ന്ന് ചന്ദ്രയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുമെന്നും ആന്റി കറപ്ഷന്‍ ബ്യൂറോ ഡയറക്ടര്‍ മധുസൂദന്‍ റെഡ്ഢി പറഞ്ഞു.