ഷൊര്‍ണൂര്‍: ലഹരി ഗുളികകളും കഞ്ചാവ് പാക്കറ്റുകളുമായി രണ്ട് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ഈ റോഡ് എന്‍ജിനിയറിംഗ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ് ഒന്നര ലക്ഷം രൂപ വില വരുന്ന ലഹരിവസ്തുക്കളുമായി പിടിയിലായത്. നൂറോളം നൈട്രോസെപാം ഗുളികകളും കഞ്ചാവുമാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇന്ന് രാവിലെ എട്ടരയോടെ ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും, എക്‌സൈസ് സംഘവും സംയുക്തമായാണ് ഇവരെ പിടികൂടിയത്.
ചാവക്കാട്, നിലമ്പൂര്‍ സ്വദേശികളാണ് പിടിയലായവര്‍. തൃശ്ശൂര്‍, നിലമ്പൂര്‍ ഭാഗത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി മരുന്നുകള്‍ എത്തിക്കുന്ന പ്രധാന സംഘത്തില്‍പ്പെട്ടവരാണ് പിടിയിലായവരെന്ന് അറസ്റ്റിന് നേതൃത്വം നല്‍കിയ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ മോഹനന്‍ അറിയിച്ചു. പലയിടങ്ങളിലെയും ഡി.ജെ പാര്‍ട്ടികള്‍ക്കും ഇവര്‍ ഗുളികള്‍ എത്തിക്കാറുണ്ടെന്ന് അധികൃതര്‍ക്ക് വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ ആഴ്ചയില്‍ രണ്ട് ദിവസം നാട്ടിലെത്തി ലഹരി മരുന്നുകള്‍ വിതരണം ചെയ്യാറുണ്ടെന്നും പൊലീസ് പറഞ്ഞു. പിടിയിലായവരെ ഒറ്റപ്പാലം കോടതിയില്‍ ഹാജരാക്കി.