സൗദി: സൗരോര്‍ജത്തെ വൈദ്യുതോര്‍ജ്ജമാക്കി പ്രവര്‍ത്തിക്കുന്ന കാര്‍ രൂപകല്‍പ്പന ചെയ്ത് പുറത്തിറക്കിയിരിക്കുകയാണ് സൗദി അറേബ്യയിലെ ഒരു കൂട്ടം വിദ്യാര്‍ഥികളും അധ്യാപകരും.അല്‍ഫൈസല്‍ സര്‍വ്വകലാശാലയിലെ വിദ്യാര്‍ഥികളാണ് ചരിത്രപരമായ ഈ നേട്ടം കൈവരിച്ചത്. മണിക്കൂറില്‍ എണ്‍പത് കിലോമീറ്ററില്‍ കൂടുതല്‍ വേഗത്തില്‍ സഞ്ചരിക്കാന്‍ കഴിവുള്ളതാണ് തദ്ദേശീയമായി നിര്‍മ്മിച്ച കാര്‍.
പ്രഫസര്‍ ഹബീബ് ഫാറൂഖിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദൗത്യം വിജയിപ്പിച്ചെടുത്തത്. ബോയിംഗുമായി സഹകരിച്ചാണ് പദ്ധതി വിജയിപ്പിച്ചത്. സൗദി ദേശീയ പരിവര്‍ത്തന പദ്ധതിയായ വിഷന്‍ 2030ന്റെ ഭാഗമായാണ് പദ്ധതിക്ക് തുടക്കം കുറിച്ചത്.
ഒറ്റ ചാര്‍ജില്‍ 2500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുമെന്നതും പ്രത്യേകതയാണ്.