ഹൈദരാബാദ്: ഹൈദരാബാദില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ യുവതിയെ പൊള്ളലേറ്റ് മരണപ്പെട്ടതായി കണ്ടെത്തി. 27 കാരിയായ സൗമ്യ എന്ന യുവതിയാണ് മരണപ്പെട്ടത്. അയല്‍വാസികളാണ് സംഭവത്തെക്കുറിച്ച് പൊലീസിനെ വിവരം അറിയിച്ചത്.
സംഭവം നടന്ന സമയത്ത് അഞ്ചു മാസം പ്രായമായ ഇവരുടെ കുഞ്ഞും വീട്ടില്‍ ഉണ്ടായിരുന്നു. എന്നാല്‍ കുഞ്ഞിനെ അയല്‍വാസികള്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി. എഞ്ചിനീയറായ ഇവരുടെ ഭര്‍ത്താവ് ജോലിയ്ക്കു പോയ ശേഷമാണ് സംഭവം നടന്നത്.
വീട് പുറമെ നിന്നും പൂട്ടിയതും, യുവതിയുടെ ശരീരത്തില്‍ കണ്ടെത്തിയ പരുക്കുകളും വ്യക്തമാക്കുന്നത് കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു