ആദില്‍ റഷീദ് തിരിച്ചെത്തി; ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ്യാപിച്ചു

ബര്‍മിങ്ഹാം: ഇന്ത്യയ്‌ക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ജോ റൂട്ട് നയിക്കുന്ന ടീമില്‍ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ആദില്‍ റഷീദ് ടീമില്‍ തിരിച്ചെത്തി. ജാക്ക് ലീച്ച്, ഡോം ബെസ്റ്റ് എന്നിവര്‍ക്കു പകരമാണ് റഷീദ് ടീമിലെത്തിയത്.

13 അംഗ ടീമിനെയാണ് തിരഞ്ഞെടുത്തത്. അഞ്ചു ടെസ്റ്റുകളടങ്ങിയതാണ് പരമ്പര. ആഗസ്റ്റ് ഒന്നു മുതല്‍ ബര്‍മിങ്ഹാമിലെ എഡ്ബാസ്റ്റണിലാണ് ആദ്യ ടെസ്റ്റ് നടക്കുന്നത്.

ഇതിന് മുന്‍പ് 2016 ലാണ് റഷീദ് ടെസ്റ്റ് മത്സരം കളിക്കുന്നത്. ഇതുവരെ 10 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച റഷീദ് 38 വിക്കറ്റുകള്‍ നേടിയിട്ടുണ്ട് .2019 സീസണിലേക്ക് കൂടിയാണ് ആദില്‍ റഷീദ് തിരിച്ചെത്തിയതെന്ന് ചീഫ് സെലക്ടര്‍ എഡ് സ്മിത്ത് പറഞ്ഞു .

ടെസ്റ്റ് ടീം : ജോ റൂട്ട് (c),അലസ്റ്റയര്‍ കുക്ക്, ജെന്നിങ്‌സ്, ഡേവിഡ് മലാന്‍, ജോണി ബെയര്‍‌സ്റ്റോ(wk),ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി, ജോസ് ബട്ട്‌ലര്‍, ആദില്‍ റഷീദ്, സാം കുറന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജിമ്മി ആന്‌ഡേഴ്‌സണ്‍, ജാമി പോര്‍ട്ടര്‍.

Top