ദുബായ് : ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏകദിന ടീം റാങ്കിങ്ങില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 127 പോയിന്റോടു കൂടിയാണ് ഇംഗ്ലണ്ട് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. 121 പോയിന്റുമായി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്.
റാങ്കില്‍ തിരിച്ചടി നേരിട്ടിരിക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്കാണ്. ശ്രീലങ്കയ്‌ക്കെതിരേ പരമ്പര നേടിയെങ്കിലും അവസാന രണ്ട് മത്സരങ്ങള്‍ വലിയ മാര്‍ജിനില്‍ തോറ്റത് അവര്‍ക്ക് തിരിച്ചടിയായി. 110 പോയിന്റ് നേടി നാലാം സ്ഥാനം സ്വന്തമാക്കാനേ ദക്ഷിണാഫ്രിക്കയ്ക്ക് ആയുള്ളു.
ലിസ്റ്റിലുള്ള മറ്റ് ടീമുകളെ നോക്കാം.
ന്യൂസിലാന്റ് – 3ാം സ്ഥാനം, 112 പോയിന്റ്
ദക്ഷിണാഫ്രിക്ക – 4ാം സ്ഥാനം, 110 പോയിന്റ്
പാക്കിസ്ഥാന്‍ – 5ാം സ്ഥാനം, 104 പോയിന്റ്
ഓസ്‌ട്രേലിയ – 6ാം സ്ഥാനം, 100 പോയിന്റ്
ബംഗ്ലാദേശ് – 7ാം സ്ഥാനം, 92 പോയിന്റ്
ശ്രീലങ്ക – 8ാം സ്ഥാനം
വെസ്റ്റ് ഇന്‍ഡീസ് – 9ാം സ്ഥാനം
അഫ്ഗാനിസ്ഥാന്‍ – 10ാം സ്ഥാനം
സിംബാബ്‌വെ – 11ാം സ്ഥാനം
അയര്‍ലന്‍ഡ് – 12ാം സ്ഥാനം
സ്‌കോട്ട്‌ലന്‍ഡ് – 13ാം സ്ഥാനം
യു എ ഇ – 14ാം സ്ഥാനം