ഇംഗ്ലണ്ട് കോസ്റ്ററിക്ക സൗഹൃദ മത്സരം വ്യാഴാഴ്ച നടക്കാനിരിക്കെ മത്സരത്തിലൂടെ അരങ്ങേറ്റത്തിനൊരുങ്ങി ഇംഗ്ലീഷ് താരം ട്രെന്റ് അലക്‌സാണ്ടര്‍ അര്‍നോള്‍ഡ്. ഇംഗ്ലീഷ് പരിശീലകന്‍ സൗത്‌ഗേറ്റ് ആണ് ഇക്കര്യം അറിയിച്ചത്.
ലിവര്‍പൂളിന്റെ യുവതാരമായ അര്‍നോള്‍ഡ് ഈ ലോകകപ്പില്‍ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരങ്ങളില്‍ ഒരാളാണ്. 19 വയസ്സ് മാത്രം പ്രായമുള്ള അര്‍നോള്‍ഡ് കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി തകര്‍പ്പന്‍ പ്രകടനമായിരുന്നു കാഴ്ചവെച്ചത്.
43 മത്സരങ്ങളില്‍ ഈ 19കാരന്‍ ലിവര്‍പൂളിന്റെ റൈറ്റ് ബാക്ക് പൊസിഷനില്‍ ഇറങ്ങുകയും മികച്ചു നില്‍ക്കുകയും ചെയ്തു. ചാമ്പ്യന്‍സ് ലീഗ് ഫൈനലിലും അലക്‌സാണ്ടര്‍ അര്‍നോള്‍ഡ് ഇറങ്ങിയിരുന്നു.
അര്‍നോള്‍ഡിനെ കൂടാതെ ഗോള്‍കീപ്പറായി ഇന്ന് ബട്‌ലാന്റാകും ഇറങ്ങുക എന്നും സൗത്‌ഗേറ്റ് അറിയിച്ചിട്ടുണ്ട്. സീഡനില്‍ വച്ചാണ് ഇംഗ്ലണ്ട് കോസ്റ്ററിക്ക സൗഹൃദ മത്സരം നടക്കുക.