ക്വീന്‍സ്ടൗണ്‍: അണ്ടര്‍19 ക്രിക്കറ്റ് ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ട്. ബംഗ്ലാദേശിനെ ഏഴ് വിക്കറ്റിന് തകര്‍ത്താണ് ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്. ഇംഗ്ലണ്ട് 29.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം സ്വന്തമാക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 49.2 ഓവറില്‍ 175 റണ്‍സിന് ഓള്‍ ഔട്ട്. തുടക്കത്തില്‍ തകര്‍ച്ചയോടെയാണ് ബംഗ്ലാദേശ് മത്സരം പൂര്‍ത്തിയാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ബാറ്റ്‌സ്മാന്‍മാരില്‍ നാല് പേര്‍ക്കും കളത്തിലിറങ്ങിയ ഉടന്‍ തന്നെ ക്രീസ് വിടേണ്ടി വന്നു. അഞ്ചാമനായി ക്രീസിലെത്തിയ ആഫിഫ് ഹൊസൈന്‍ നേടിയ അര്‍ധ സെഞ്ചുറിയിലാണ് ബംഗ്ലാദേശ് പിടിച്ചു നിന്നത്.
സെഞ്ചുറി നേടിയ നായകന്‍ ഹാരി ബ്രൂക്കാണ് ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചത്. 48 റണ്‍സോടെ യുവാന്‍ വുഡ്‌സ് നായകന് പിന്‍തുണ നല്‍കി. 49/3 എന്ന നിലയില്‍ പതറിയ ഇംഗ്ലണ്ടിനെ ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ ഇംഗ്ലീഷ് വിജയം കയ്യിലൊതുക്കി.