മാഞ്ചസ്റ്റര്‍: പാകിസ്ഥാന്‍ താരം യാസിര്‍ ഷായുടെ വിക്കറ്റ് വീഴ്ത്തിയതില്‍ പ്രകോപിപ്പിക്കുന്ന രീതിയില്‍ ആഹ്ലാദ പ്രകടനം നടത്തിയ ഇംഗ്ലണ്ട് പേസ് ബൗളര്‍ സ്റ്റുവര്‍ട്ട് ബ്രോഡിന് പിഴ ശിക്ഷ. ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെയുണ്ടായ സംഭവത്തിനാണ് മാച്ച് ഫീയുടെ 15 ശതമാനം ബ്രോഡിന് പിഴ ശിക്ഷ വിധിച്ചത്.
‘ഐസിസി കോഡ് ഓഫ് കണ്ടക്റ്റിലെ ആര്‍ട്ടിക്കിള്‍ 2.5 നിയമം ബ്രോഡ് ലംഘിച്ചിരിക്കുന്നു. ഈ നിയമപ്രകാരം ഒരു ബാറ്റ്സ്മാന്‍ പുറത്താകുമ്പോള്‍ മോശം ഭാഷയിലോ, ആംഗ്യത്തിലോ പരിഹസിക്കുകയോ പ്രകോപനപരമായ പ്രതികരണം നടത്തുകയോ ചെയ്യാന്‍ പാടില്ല’ ഐസിസി പുറത്തുവിട്ട കുറിപ്പിലൂടെ വ്യക്തമാക്കി.
പിഴയോടൊപ്പം ഒരു ഡീമെറിറ്റ് പോയിന്റും ബ്രോഡിന് നല്‍കും. കഴിഞ്ഞ 24 മാസത്തിനിടെ ബ്രോഡിന് ലഭിക്കുന്ന മൂന്നാമത്തെ ഡീമെറിറ്റ് പോയിന്റാണിത്.